നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ 1,147 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം11,631 ആയി ഉയര്‍ന്നു. ആറ് രോഗബാധിതര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 109 ആയി. 24 മണിക്കൂറിനിടെ അഞ്ച് സ്വദേശികളും ഒരു വിദേശിയുമാണ് മരിച്ചത്. മക്കയിലും മദീനയിലുമാണ് ഇന്നും ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്കയില്‍ 305, മദീന 299, ജിദ്ദ 171, റിയാദ് 148, ഹുഫൂഫ് 138, തായിഫ് 27 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ രോഗം ബാധിച്ചവരുടെ എണ്ണം. പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്ത പ്രധാന മേഖലകളിലെല്ലാം സൗദി ആരോഗ്യമന്ത്രാലയം ഫീല്‍ഡ് സ്റ്റാഫുകളെ ഉപയോഗിച്ച് കൊവിഡ് പരിശോധന തുടരുകയാണ്. രണ്ട് ലക്ഷം പി സി ആര്‍ പരിശോധനകാളാണ് ഇതുവരെ സൗദിയില്‍ നടത്തിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
