നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ജിസാനിലെ ഭക്ഷ്യ മാര്‍ക്കറ്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ ശ്രദ്ധനേടുന്നു. കോവിഡ് ബാധയുടെ സൂചന നല്‍കുന്ന ശരീരോശരീരോക്ഷ്മാവ് പരിശോധിക്കുന്ന തെര്‍മല്‍ ക്യാമറയാണ് നിരീക്ഷണത്തിന് സ്ഥിപിച്ചിട്ടുളളത്. മിന്നും പ്രകടനം കാഴ്ചവെക്കുന്ന ക്യാമറ ഒരു സെക്കന്‍ഡില്‍ ഇരുപത്തിനാല് പേരെ പരിശോധിക്കും. മാര്‍ക്കറ്റിലേക്ക് കയറും മുമ്പ് ക്യാമറ കടന്ന് പോകുമ്പോള്‍ ശരീരത്തതിന്റെ ചൂട് കൂടുതലാണെങ്കില്‍ പരിശോധനക്ക് വിധേയമാക്കാന്‍ ക്യാമറ നിര്‍ദേശം നല്‍കും. ക്യാമറ പനിയുണ്ടെന്ന് സൂചന തന്നാല്‍ പിന്നെ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. തൊട്ടടുത്തുള്ള ആശുപത്രിയില്‍ വിശദമായ പരിശോധനക്കു വിധേയനാകണം. ജിസാനിലെ പച്ചക്കറികളും പഴവും മത്സ്യവും മാംസവും വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. തുടക്കത്തില്‍ വിമാനത്താവളങ്ങളിലാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ വലിയ മാര്‍ക്കറ്റുകളിലും ചില ആശുപത്രികളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ചിലയിടങ്ങളില്‍ സ്വയം അണുനശീകരണം നടത്തി അകത്തേക്ക് കയറാനുള്ള കവാടങ്ങളും നഗരത്തിലുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
