
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തിലുളള നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതം നേരിടുന്നവര്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സഹായ ഹസ്തം. റിയാദില്‍ ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യൂ നിലവിലുളള സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ക്യാമ്പുകളിലും റൂമുകളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച് നല്‍കുകയാണ് സോഷ്യല്‍ ഫോറം വോളണ്ടറിയ•ാര്‍. അവശ്യമരുന്നുകളും ഭക്ഷണ കിറ്റുകളും വിവിധ പ്രവിശ്യകളിലെ സോഷ്യല്‍ ഫോറം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിതരണം ചെയ്യുന്നത്. രോഗലക്ഷണം വ്യാപകമായ സാഹചര്യത്തില്‍ നിരവധി ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം, കൊറോണ ടെസ്റ്റിന് വിധേയമാക്കുവാനുളള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുക തുടങ്ങിയ സേവനവും നല്‍കുന്നുണ്ട്.
‘അതിജീവനത്തിനായ് നമുക്ക് ഒരുമിക്കാം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം നിങ്ങളോടൊപ്പം’ എന്ന പ്രമേയത്തില്‍ റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ ആരംഭിച്ച ഹെല്‍പ്പ് ലൈനം ആരംഭിച്ചിട്ടുണ്ട്. റിയാദ്, അല്‍ഖര്‍ജ്, അല്‍ഖസീം, ഹാ യില്‍, അല്‍ജൗഫ്, ഹഫര്‍ അല്‍ ബാത്തിന്‍, ദുര്‍മ, സക്കാക്ക തുടങ്ങിയ പ്രവിശ്യകളിലെ ഹെല്‍പ്പ് ലൈനില്‍ ദിവസവും നൂറുകണക്കിന് സഹായ അഭ്യര്‍ത്ഥനകള്‍ക്ക് പരിഹാരം കാണാന്‍ ഫോറം വളന്റിയര്‍മാര്‍ നേതൃത്വം നല്‍കുന്നുണ്ട്. നാട്ടില്‍ സഹായം ആവശ്യമുളള സൗദിയിലുളള പ്രവാസി കുടുംബ നാഥന്‍മാര്‍ 053 074 8471 (അന്‍സില്‍ മൗലവി), 050 013 5468 (ഹാരീസ് വാവാട് ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ എസ്.ഡി.പി. ഐ യുടെ ബ്രാഞ്ച് കമ്മറ്റികള്‍ മുഖേന സേവനം ലഭ്യമാക്കുമെന്നും സോഷ്യല്‍ ഫോറം കേരളാ സ്‌റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
