Sauditimesonline

PASSPORT ED
പ്രതിദിനം 300 ലേറെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍; സേവനങ്ങള്‍ വേഗത്തിലാക്കി ജിദ്ദ കോണ്‍സുലേറ്റ്

പ്രവാസികളുടെ മൃതദേഹത്തോട് അവഗണന; വിലക്ക് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് തടസമായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തടസ്സങ്ങള്‍ നീക്കാന്‍ വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം. പിറന്ന മണ്ണില്‍ അലിഞ്ഞു ചേരാനുള്ള പൗരന്റെ അവകാശം ഇല്ലാതാക്കരുത്. സാമൂഹ്യ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമങ്ങളെ തുടര്‍ന്നാണ് ചരക്കു വിമാനങ്ങള്‍ മുഖേന മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള അനുമതി ലഭിച്ചത്. എന്നാല്‍ കാര്‍ഗോ സര്‍വീസ് സംബന്ധിച്ച വ്യവസ്ഥയില്‍ മൃതദേഹങ്ങള്‍ എത്തിക്കുന്നതിന്റെ സാങ്കേതികതയാണ് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപക ദു:ഖവും പ്രതിഷേധവുമുണ്ടെന്നും ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top