Sauditimesonline

HAJ
ഹജ്ജ് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്

തനിമ റമദാന്‍ വിജ്ഞാന മത്സരം


റിയാദ്: തനിമ ശുമേസി ഏരിയ റമദാന്‍ വിജ്ഞാന മത്സരം സംഘടിപ്പിച്ചു. പ്രശസസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് സാബിഖ് രജിച്ച ഫിഖ്ഹുസ്സുന്നയിലെ റമദാന്‍ എന്ന അധ്യായം അടിസ്ഥാനമാക്കിയാണ് വിജ്ഞാന മത്സരം സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച മത്സരത്തില്‍ രണ്ടായിരിത്തി അഞ്ഞൂറിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. ആസിഫ് ബഷീര്‍ എറണാകുളം, സക്കിയ അബൂബക്കര്‍ മലപ്പുറം, മുഹ്്‌ലിസ ഹാഫിസ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കു 2500രൂപ, 1500രൂപ, 750 രൂപ വിലയുള്ള ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഉപഹാരമായി സമ്മാനിക്കും. ഷിറിന്‍ പി, സീനത്ത് കെ.യു, ഫാത്തിമ എ. എസ് എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top