Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

പയ്യന്നൂര്‍ സൗഹൃദ വേദി പുതിയ ഭാരവാഹികള്‍

റിയാദ്: പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് റസ്റ്റോറന്റ് ഹാളില്‍ നടന്ന പൊതു യോഗത്തിലാണ് കമ്മിറ്റിക്ക് രൂപം നല്‍കിയത്. ഗോപിനാഥ് സംസാരി അധ്യക്ഷത വഹിച്ചു. ‘കെ എസ് രാജന്‍’ അനുസ്മരണവും നടന്നു. രക്ഷാധികാരി മുസ്തഫ കവ്വായിയുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് പാനലിനെ യോഗം ഐക്യകണ്‌ഠ്യേന അംഗീകരിച്ചു.

അഷ്‌റഫ് കവ്വായി ആണ് പുതിയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി, ട്രഷറര്‍ രഞ്ജിത് സി.പി, ജനറല്‍ കണ്‍വീനര്‍ മുരളി സംസാരി, ഉപദേശക സമിതി ചെയര്‍മാന്‍ മുസ്തഫ കവ്വായി എന്നിവരെ ഉള്‍പ്പെടുത്തിയാണ് സംഘടന പുനഃസംഘടിപ്പിച്ചത്.

ഗോപിനാഥ് സംസാരി (വൈസ് പ്രസിഡന്റ്), ബിജു വടക്കേടത്ത് (ജോ. സെക്രട്ടറി), പ്രോഗ്രാം കമ്മിറ്റിയിലേക്ക് അബ്ദുള്‍ ജലീല്‍, ബഷീര്‍ കരോളം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍), എന്നിവരും മീഡിയ & പബ്ലിസിറ്റി വിഭാഗത്തിലേക്ക് ഇസ്മായില്‍ കരോളം (ചീഫ് കോര്‍ഡിനേറ്റര്‍), നൗഷാദ്, പ്രദീപന്‍ കോറോം എന്നിവരും, ചാരിറ്റി കമ്മിറ്റിയിലേക്ക് സത്യന്‍ കാനക്കീല്‍ (കണ്‍വീനര്‍), അബ്ദുള്ള പൊന്നിച്ചി എന്നിവരെയും, സ്‌പോര്‍ട്‌സ് കമ്മിറ്റിയിലേക്ക് പവിത്രന്‍ പയ്യാടക്കത്ത് (എഫ്.സി. മാനേജര്‍), അനില്‍ കുമാര്‍ മാട്ടൂല്‍(എഫ്. സി. കണ്‍വീനര്‍), വിജയന്‍ നെല്ലിയോടന്‍, രാജന്‍ പെരളം എന്നിവരെയും മുഖ്യ രക്ഷാധികാരിയായി അബൂബക്കര്‍ എ.ജി യും തെരഞ്ഞെടുക്കപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top