Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

‘മണലെഴുത്തുകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സക്കീന ഓമശ്ശേരിയുടെ ‘മണലെഴുത്തുകള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ജിദ്ദ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുസാഫര്‍ പ്രകാശനം നിര്‍വഹിച്ചു. മായിന്‍കുട്ടി, സാദിഖലി തുവ്വൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹസ്സന്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സിഎം അഹമ്മദ് ആക്കോട്, ഷിബു തിരുവനന്തപുരം, അബ്ദുല്‍മജീദ് നഹ, സുല്‍ഫിക്കര്‍ ഒതായി, ബാദുഷ മാഷ്, സലാഹ് കാരാടന്‍, ഇസ്മായില്‍ മരുതേരി, അബ്ദുല്ല മൂക്കണ്ണി, യു എം ഹുസൈന്‍, സെലീന മുസാഫര്‍, ഉമ്മര്‍ മങ്കട, മുജീബ് പാക്കട, ഗഫൂര്‍ ചാലില്‍, ഷറഫു കൊണ്ടോട്ടി, റഹീം എന്ന പൂച്ചിപ്പ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കലാപരിപാടികള്‍ക്ക് മുസ്ഥഫ കുന്നുംപുറം നേതൃത്വം നല്‍കി. നൂഹ്ബീമാപള്ളി,
സര്‍ഫ്രാസ്, റഹീം കാക്കൂര്‍, മുംതാസ് അബ്ദുറഹ്മാന്‍, സോഫിയ സുനില്‍, ഫര്‍സാന യാസിര്‍, മന്‍സൂര്‍ നിലമ്പൂര്‍, മുബാറക്ക് വാഴക്കാട്, സൈഫുദ്ദീന്‍ കൊടുവള്ളി, സമീര്‍ പന്നൂര് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകന്‍ ബാപ്പി ലഹാരിയുടെ വിയോഗത്തില്‍ അനുശോചിച്ചാണ് പരിപാടി തുടങ്ങിയത്. യൂസഫ് കോട്ട സ്വാഗതവും അഷ്‌റഫ് ചുക്കന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top