Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

ഷോര്‍ട്‌സ് ധരിച്ച് ഓഫീസും മസ്ജിദും സന്ദര്‍ശിച്ചാല്‍ പിഴ

റിയാദ്: സൗദിയില്‍ പുരുഷന്‍മാര്‍ ഷോര്‍ട്‌സ് ധരിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും മസ്ജിദുകളിലും പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. എന്നാല്‍ പൊതുയിടങ്ങളില്‍ ഷോര്‍ട്‌സ് ധരിക്കുന്നതില്‍ വിലക്കില്ല. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഇതുസംബന്ധിച്ച നിയമ ഭേദഗതി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു.

സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങള്‍, പെരുമാറ്റം, ജനവാസ കേന്ദ്രങ്ങളില്‍ ശബ്ദ മലിനീകരണം എന്നിവയും കുറ്റകരമാണ്. വളര്‍ത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കണം. മാലിന്യം കൃത്യമായി നീക്കുകയും ചെയ്യണം. ഇതിന് വിരുദ്ധമായി വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് പിഴ ശിക്ഷക്ക് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top