റിയാദ്: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരം മദീനയാണെന്ന് യു.കെ ആസ്ഥാനമായ ഇന്‍ഷുര്‍ മൈട്രിപ് കമ്പനിയുടെ പഠന റിപ്പോര്‍ട്ട്. കുറ്റകൃത്യ നിരക്ക് കുറവായ ദുബൈക്ക് മൂന്നാം സ്ഥാനമാണുളളത്. പട്ടികയില്‍ അവസാന സ്ഥാനമാണ് ദല്‍ഹിക്കും ക്വാലാലംപൂരിനും ഉളളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരില്‍ 84 ശതമാനവും സ്ത്രീകളാണ്. ഇതിനാലാണ് അവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ പഠനം നടത്തിയത്.
മദീനയില്‍ കുറ്റകൃത്യങ്ങള്‍ കുറവാണെന്നും രാത്രിയില്‍ സുരക്ഷിതമായി ഒറ്റക്ക് സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും പഠനത്തില്‍ പറയുന്നു. 10ല്‍ 10 പോയിന്റുകളും മദീനക്ക് ലഭിച്ചു. തായ്‌ലന്‍ഡിന്റെ ചിയാങ് മായ് ആണ് രണ്ടാം സ്ഥാനം നേടിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.