Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

പ്രവൃത്തി ദിവസം കുറക്കില്ല; പ്രചാരണം അടിസ്ഥാന രഹിതം

റിയാദ്: സൗദിയില്‍ പ്രവൃത്തി ദിവസം കുറക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം. പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലാക്കി ചുരുക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രവൃത്തി ദിവസങ്ങള്‍ കുറക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതുസംബന്ധിച്ച് പഠിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്.

യുഎഇയില്‍ ആഴ്ചയില്‍ രണ്ടര ദിവസം അവധി പ്രാബല്യത്തില്‍ വന്നിരുന്നു. വെളളി ഉച്ച മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചത് ഏറെ സ്വീകാര്യത നേടിയിരുന്നു. ഇതേ മാതൃകയില്‍ സൗദിയിലും പ്രവൃത്തി ദിവസം ക്രമീകരിക്കുമെന്ന പ്രചാരണമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം തളളിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top