Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

‘സമ്മിലൂനി’ സംഗീത വിരുന്ന് മാര്‍ച്ച് 17ന് റിയാദില്‍

റിയാദ്: ‘ഉണര്‍വ്വ്’ സ്‌നേഹ കൂട്ടായ്മ ‘സമ്മിലൂനീ’ എന്ന പേരില്‍ സംഗീത വിരുന്ന് ഒരുക്കുന്നു. മാര്‍ച്ച് 17 ന് അസിസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ വൈകുന്നേരം 6 മുതല്‍ 12 വരെയാണ് പരിപാടി. ഗായകരായ കണ്ണൂര്‍ ശരീഫ്, യുംന അജിന്‍, ബെന്‍സീറ റഷീദ് എന്നിവര്‍ ലൈവ് ഓര്‍ക്കേസ്ട്രയുടെ അകമ്പടിയോടെ സംഗീതരാവില്‍ പങ്കെടുക്കുമെന്ന് സംഘടകര്‍ പറഞ്ഞു.

കോവിഡ് മാനദന്ധങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്ന് കോര്‍ഡിനേറ്റര്‍ നാസര്‍ വണ്ടൂര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സത്താര്‍ മാവൂര്‍, മുനീര്‍ മോങ്ങം, അബ്ദുല്‍ മജീദ്, റഷീദ്, സുലൈമാന്‍ വിഴിഞ്ഞം, ദില്‍ഷാദ് കൊല്ലം, ഫിറോസ്, ഫസീര്‍, നിസാര്‍ ബാബു സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top