റിയാദ്: കൊവിഡ് ഉള്‍പ്പടെ പ്രതിസന്ധികളെ മറികടക്കാന്‍ പ്രവാസികള്‍ക്കു കഴിയണമെങ്കില്‍ കാലത്തിനൊപ്പം ഓടാന്‍ പരിശീലിക്കണമെന്ന് മോട്ടിവേഷന്‍ ട്രെയിനറും ഗിന്നസ് ജേതാവുമായ എം എ റഷീദ്. ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന പ്രമേയത്തില്‍ റിയാദ് അപ്പോളൊ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിധിയെ പഴിച്ചും ഭാഗ്യത്തെ കാത്തിരുന്നും സമയം ചിലവിടുന്നതിന് പകരം കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കരുത്ത് നേടണം. അപ്പോള്‍ മാത്രമാണ് വിജയം നേടാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയും അലൂബ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ്സ് പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്‌ളീറിയ ഗ്രൂപ്പ് എംഡി അഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് ആധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, സുധീര്‍ കുമ്പിള്‍, അലൂബ് കമ്പനി എംഡി അഷ്‌റഫ് കാളികാവ്, സലീം കളക്കര. നവാസ് വെള്ളിമാട് കുന്ന്, ഷാനവാസ് മുനമ്പത്ത്, നാസര്‍ കാര, സുരേഷ് ശങ്കര്‍, അന്‍വര്‍ വാഴക്കാട്, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം എംഎ റഷീദിന് ഒഐസിസി യുടെ ഉപഹാരം സമ്മാനിച്ചു. നൗഫല്‍ പാലക്കാടന്‍. സമീര്‍ മാളിയേക്കല്‍ വിനീഷ് ഒതായി, ബഷീര്‍ കോട്ടക്കല്‍ സൈനുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജംഷാദ് തുവൂര്‍ ആമുഖ പ്രഭാഷണം നടത്തി, ഷാജി നിലമ്പൂര്‍ സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.