Sauditimesonline

pattambi ifthar
പട്ടാമ്പി കൂട്ടായ്മ ഇഫ്താര്‍ സൗഹൃദ സംഗമം

ഹനാദി ഹിന്ദിന്റെ ചിത്രം വരച്ച് വനിതാ ദിനാഘോഷം

റിയാദ്: സൗദിയിലെ പ്രഥമ വനിതാ പൈലറ്റിന്റെ ചിത്രം വരച്ച് റിയാദിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ലോക വനിതാ ദിനം ആഘോഷിച്ചു. സൗദി വനിതകളുടെ കരുത്തിന്റെ പ്രതീകം ഹനാദി സക്കരിയ അല്‍ ഹിന്ദിന്റെ ചിത്രമാണ് വരച്ചത്.

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പോലും അനുവദിക്കാത്ത കാലത്ത് പൈലറ്റ് ലൈസന്‍സ് നേടി കരുത്തു കാട്ടിയ സൗദി വനിതയാണ് ഹനാദി സക്കരിയ അല്‍ ഹിന്ദ്. രാജ്യത്ത് ലോക്കോ പൈലറ്റ്, ഫയര്‍ ഫൈറ്റിംഗ്, ആര്‍മി, എയര്‍ ട്രാഫിക് കണ്‍ട്രാള്‍ തുടങ്ങിയ മേഖലയിലും വനിതകള്‍ സാന്നിധ്യം ഉറപ്പിക്കാന്‍ പ്രചോദനമായത് ഹനാദിയാണ്. ഈ സാഹചര്യത്തിലാണ് ഹനാദിയുടെ ചിത്രം വരച്ച് വനിതാ ദിനം ആഘോഷിച്ചതെന്ന് റിയാദ് സഫാ മക്കാ പോളിക്ലിനിക് ഹാരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്ണൂര്‍ ചൊവ്വ സ്വദേശി ഷിനു നവീനാണ് ചിത്രം വരച്ചത്.

ഡോക്ടര്‍മാരും നഴ്‌സുമാരുംപാരാ മെഡിക്കല്‍ ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. അമീറ മുഹമ്മദ്, അറീജ് സാറ, കുലൂദ്, നൂഹ, ഹാത്തെ ഹാദി, സമീറ, സിജി, ജിഞ്ചു, മറിയാമ്മ, ആതിര, സജിത, മോണിഷ, നജ്മ, ഷാഹിദ, ബെഞ്ചാലി, ഷൈ എന്നിവര്‍ നേതൃത്വം നല്‍കി

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top