
റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുഷ്പരാജ്, സദാത്ത് കാപ്പാട്, സയീദ് ജാഫര്‍ സക്കാഫ്, സഫറുള്ള പി വി, സാഹിര്‍ കാപ്പാട്, ഷബീര്‍ അലി വലിയകത്ത്, ഇഷാക്ക് ഒലിവ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍.

റാഫി കൊയിലാണ്ടി (ചെയര്‍മാന്‍), മുഹമ്മദ് നൗഫല്‍ പി കെ (പ്രസിഡണ്ട്), നിബിന്‍ ലാല്‍ (ജന. സെക്രട്ടറി), ഷഹീന്‍ തൊണ്ടിയില്‍ (ട്രഷറര്‍), സഫറുള്ള കെ പി (ചാരിറ്റി കണ്‍വീനര്‍), അനീഷ് (ചീഫ് കോര്‍ഡിനേറ്റര്‍), നൗഷാദ് കണ്ണന്‍കടവ്, ഷംനാദ് കാപ്പാട് (വൈ. പ്രസിഡണ്ട്മാര്‍), സജ്ജാദ് ഊരള്ളൂര്‍, ഫാറൂഖ് (ജോ. സെക്രട്ടറിമാര്‍), അസീം ഹിബ, അരുണ്‍ലാല്‍ ഊരള്ളൂര്‍,(ജോ. ചാരിറ്റി കണ്‍വീനര്‍മാര്‍), മുബാറക്, യാസിര്‍ (ജോ. കോഡിനേറ്റര്‍മാര്‍) എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. ഗിരീഷ് കുമാര്‍, സമീര്‍ ബാഫഖി , ഫൈസല്‍ കൊയിലാണ്ടി, മൂനിസ് മൂടാടി, ഷൌക്കത്ത് അലി പി എം, റാഷിദ് ദയ, സയീദ് അബ്ദുല്‍ റഹ്മാന്‍ ജിഫ്‌റി എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍. റിയാദ് ചാപ്റ്റര്‍ വാര്‍ഷികാഘോഷം മെയ് ആദ്യവാരം ‘സിത്താരം’ എന്ന പേരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നണിഗായിക സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന ഗാനമേള അരങ്ങേറും.

പത്തുവര്‍ഷമായി സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂട്ടായ്മക്ക് കഴിഞ്ഞതായി ചെയര്‍മാന്‍ റാഫി കൊയിലാണ്ടി പറഞ്ഞു. ഷാഹിര്‍ കാപ്പാട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഇസഹാഖ് ഒലിവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. സഫറുളള കെ പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഷബീര്‍ അലി വലിയകത്ത് സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






