റിയാദ്: രുചി വൈവിധ്യം തേടി ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി യുവാവ് റിയാദിലെത്തി. മലപ്പുറം മുന്നിയൂര്‍ കളിയാട്ട് മുക്ക് മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് അറബ് രുചിക്കൂട്ടിന്റെ രസം തേടി റിയാദിലെത്തിയത്.
അറബ് നാട്ടിലെ പൈതൃക വിഭവമായ ഖബ്‌സയും മന്തിയും കഴിക്കണം. മധുര പലഹാരമായ ഹനിനി, ലുഗൈമത്ത്, മസാബെബ് എന്നിവ രുചിച്ചു നോക്കണം. പരമ്പരാഗത രുചി ഭേദങ്ങളുടെ കലവറയാണ് സൗദിയിലെ വിഭവങ്ങള്‍. അതിന്റെയെല്ലാം രുചിക്കൂട്ടറിയണം. ഹോട്ടേല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി പാചക വിദഗ്ദന്‍ കൂടിയായ അസ്ഹറുദ്ദീന്‍ അതിനാണ് സൗദിയിലെത്തിയത്.
അറബ് സംസ്‌കാരത്തിന്റെ ഭാഗമാണ് ആഥിത്യ മര്യാദ. 47 രാഷ്ട്രങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും സൗദിയിലെ ആതിഥ്യം അത്ഭുതപ്പെടുത്തി. ഏറ്റവും മികച്ച ഗുണനിലവാരമാണ് സൗദിയിലെ ഓരോ വിഭവത്തിനും കാണാന്‍ കഴിഞ്ഞത്. മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് മിതമായ വിലയാണ് സൗദിയില്‍ ഈടാക്കുന്ന്. ഹോട്ടല്‍ മെനുവില്‍ പോലും വിളമ്പുന്ന വിഭവം എത്ര കാലറിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ വിഭവങ്ങളുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് മറ്റുളളവരിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.