
റിയാദ്: സൗദിയില്‍ മാര്‍ച്ച് 12 വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്ററായി ഉയരും. ഇത് പൊടിക്കാറ്റായി മാറാന്‍ ഇടയുണ്ട്. അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, മക്ക, മദീന, അസീര്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളിലും പൊടിക്കാറ്റ് ദൃശ്യമാകും. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപം ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.

അലര്‍ജി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവര്‍ ജാഗ്രതപാലിക്കണം. രാജ്യത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും അടിയന്തിര ചികിത്സക്ക് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊടിപടലം നിറയുമ്പോള്‍ റോഡ് ഗതാഗതം ദുഷ്‌കരമാകും. അതുകൊണ്ടുതന്നെ ഡ്രൈവര്‍മാര്‍ സൂക്ഷ്മത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.





