Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

പ്രേം നസീര്‍ അവാര്‍ഡ് ‘ഉരു’വിന് സമ്മാനിച്ചു

തിരുവനന്തപുരം: ബപ്പൂര്‍ ഉരു നിര്‍മാണ തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച ‘ഉരു’ സിനിമക്കുള്ള പ്രേം നസീര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എഴുത്തുകാനും പ്രവാസ ലോകത്തെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മന്‍സൂര്‍ പളളൂരാണ് ഉരു നിര്‍മിച്ചത്.

പ്രത്യേക ജൂറി പുരസ്‌കാരം സംവിധായകന്‍ ഇ.എം. അഷ്‌റഫിനാണ്. മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാര്‍ഡ് നിര്‍മാതാവ് മന്‍സൂര്‍ പള്ളൂരിനും മികച്ച ഗാനത്തിനുള്ള അവാര്‍ഡ് എന്‍. പ്രഭാവര്‍മക്കും സമ്മാനിച്ചു. തിരുവന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അവാര്‍ഡുകള്‍ സമ്മാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രശസ്തി പത്രം വിതരണം ചെയ്തു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ചലചിത്ര പ്രവര്‍ത്തകരായ രാധ, ടി ആര്‍. ഓമന, ഇന്ദ്രന്‍സ്, അലന്‍സിയാര്‍, എം ആര്‍ ഗോപകുമാര്‍, മഞ്ജു പിള്ള എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ഉരുവിന്റെ പ്രദര്‍ശനം മാര്‍ച്ച് 12ന് തിരുവനന്തപുരത്ത് നടക്കും. ഗാനത്തിന്റെ പ്രകാശനം മാര്‍ച്ച് 13ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന് നിര്‍മാതാവ് മന്‍സൂര്‍ പളളൂര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top