
അല്‍ ബഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ബഹ സെക്ടര്‍ 65 പോയന്റ് നേടി ഒന്നാം സ്ഥാനം നേടി. ബല്‍ജൂര്‍ഷി സെക്ടര്‍ (45 പോയിന്റ്) രണ്ടാം സ്ഥാനവും തിഹാമ സെക്ടര്‍ (39 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. കലാ പ്രതിഭയായി ബഹ സെക്ടറിലെ ഫാത്തിമ സനയും സര്‍ഗ പ്രതിഭയായി ഷെസ എന്നിവരെ തെരഞ്ഞെടുത്തു.

സമാപന സമ്മേളനം ബഷീര്‍ നൂറാനി ഉദ്ഘാടനം ചെയ്തു. സന്ദേശ പ്രഭാഷണം മന്‍സൂര്‍ ചുണ്ടമ്പറ്റ നിര്‍വഹിച്ചു. അന്‍സാര്‍ സംസ കൊടുങ്ങല്ലൂര്‍, അനീസ് ചെമ്മാട്, ഫൈറൂസ് വെള്ളില, ഇര്‍ഷാദ് കടമ്പോട്, മജീദ് അകീക്, അബ്ദുല്ല മംഗലാപുരം, സിദ്ദീഖ് ബല്‍ജൂര്‍ഷി റഫീഖ് മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു. ഷറഫുദ്ദീന്‍ സൈനി സ്വാഗതവും ഇല്യാസ് ചെട്ടിപ്പടി നന്ദിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






