Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

അബ്ദുറഹ്മാന്‍ സാഹിബ് മതേതര ഇന്ത്യയ്ക്കു ദിശാബോധം നല്‍കിയ നേതാവ്

റിയാദ്: സ്വാതന്ത്ര്യസമര സേനാനിയും കെപിസിസി മുന്‍ പ്രസിഡന്റുമായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 80-ാം ചരമവാര്‍ഷികം ആചരിച്ചു. റിയാദ് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുകള്‍ക്കു ദിശാബോധം നല്‍കിയ നേതാവാണ് അബ്ദുറഹ്മാന്‍ സാഹിബ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞെന്ന്അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം യഹ്‌യ കൊടുങ്ങല്ലൂര്‍, ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരി രാജു തൃശ്ശൂര്‍, മലപ്പുറം ജില്ല കമ്മിറ്റി മീഡിയ കണ്‍വീനര്‍ അലി അഹമ്മ ദ് ആസാദ് വെട്ടിയാടാന്‍. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂര്‍ ആലുവ, റിയാദ് മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത് വിവിധ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ നവാസ് വെള്ളിമാടുകുന്ന്, അമീര്‍ പട്ടണത്ത്, രഘുനാഥ പറശ്ശിനിക്കടവ്, സലിം ആര്‍ത്തിയില്‍, മുഹമ്മദാലി മണ്ണാര്‍ക്കാട്, റഫീഖ് വെമ്പായം, കരീം കൊടുവള്ളി, രാജു പാപ്പുള്ളി, ജില്ലാ പ്രസിഡന്റുമാരായ ബഷീര്‍ കോട്ടയം, സന്തോഷ് ബാബു കണ്ണൂര്‍, ഉമ്മര്‍ കോഴിക്കോട്, റിജോ ഡൊമിനിക് എറണാകുളം, മൊയ്തു പാലക്കാട്, സിദ്ദീഖ് കല്ലുപറമ്പന്‍ മലപ്പുറം, ഷിജു വയനാട്, ഷിബു ഉസ്മാന്‍, റഫീഖ് പട്ടാമ്പി എന്നിവര്‍ പ്രസംഗിച്ചു.

മാത്യു സിറിയക് ഗഫൂര്‍ ചെന്ത്രാപ്പിന്നി ജോയ് ഔസേപ്പ് സൈഫ് മുസ്തഫ ഷാനവാസ് മജീദ് മതിലകം എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അന്‍സായി ഷൗക്കത്ത് ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും ട്രഷറര്‍ രാജേഷ് ഉണ്ണിയാട്ടില്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top