Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

അബഹയില്‍ അപകടം: മലയാളി ഉള്‍പ്പെടെ രണ്ട് മരണം

ജിസാന്‍: സൗദിയിലെ അബഹ-ജിസാന്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കാസര്‍കോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കര്‍ണാടക ഉഡുപ്പി കുന്ദാപുരം സ്വദേശി അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10ന് ദര്‍ബിനടുത്ത് മര്‍ദയിലായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാസര്‍കോട് വലിയപറമ്പ എഎല്‍.പി സ്‌കൂളിന് സമീപം മുബറാക്-റംലത്ത് ദമ്പതികളുടെ മകനാണ് മരിച്ച റിയാസ്. ഇര്‍ഷാദ് അഹമ്മദ്-നജീന പര്‍വിന്‍ ദമ്പതികളുടെ മകനാണ് അമ്മാര്‍ അഹമ്മദ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top