
ദമാം: കാല്‍പന്ത് മൈതാനിയില്‍ ആവേശം പകര്‍ന്ന് വനിതാ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം. കേരളത്തില്‍ കാരുണ്യത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നര്‍ഗീസ് ബീഗം ഭര്‍ത്താവ് സുബൈര്‍ ചെറുപ്പുളശേരിക്കൊപ്പമാണ് ഫുഡ്‌ബോള്‍ മൈതാനിയിലെത്തിയത്. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഡ്രീം ഡിസ്റ്റിനേഷന്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളുടെ ആരവങ്ങളിലേക്കാണ് എവര്‍ എത്തിയത്. അല്‍ കോബാര്‍ സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ ദമാമിലെ സാമൂഹിക സംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്തെ വനിതാ നേതാക്കള്‍ സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് കളിക്കാര്‍ക്ക് മധുരം സമ്മാനിച്ചു.

കൊവിഡ് മഹാമാരി കാലത്തെ സേവനങ്ങള്‍ക്ക് ഡോ. മാജിദ സുമയ്യ (അല്‍ റയാന്‍ മെഡിക്കല്‍ സെന്റര്‍), ദി ഫിഫ്റ്റീന്‍ ഡെയ്‌സ് റ്റു കൌണ്ട് എന്ന പുസ്തകം രചിച്ച വിദ്യാര്‍ഥി ഖദീജ നഫില (അല്‍ കൊസാമ സ്‌കൂള്‍) എന്നിവക്കുള്ള ഡിഫയുടെ ഉപഹാരം നര്‍ഗീസ് ബീഗം സമ്മാനിച്ചു. നര്‍ഗീസ് ബീഗത്തിനുള്ള ഡിഫയുടെ ഉപഹാരം ഡോ. ലിന്‍ഷ അലവി, ഫസീല മുജീബ്, സജിത ഷഫീക് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ഡൊ. സിന്ദു ബിനു, ഷിജില ഹമീദ് (ഒ ഐ സി സി), ഹുസ്‌ന ആസിഫ്, അര്‍ച്ചന (വേള്‍ഡ് മലയാളി കൗണ്‍സില്‍) മിനി ഷാജി (നവയുഗം), നജ്മുനീസ്സ വെങ്കിട്ട (അല്‍ അബീര്‍ പോളിക്ലിനിക്), ഷബ്‌ന അസീസ്, സുനില സലീം (പ്രവാസി സംസ്‌ക്കാരിക വേദി), ബിനില റഷാദ് എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു.

ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി, ഷനൂബ് കൊണ്ടോട്ടി, മന്‍സൂര്‍ മങ്കട, റിയാസ് പറളി, ഖലീല്‍ റഹ്മാന്‍, സഹീര്‍ മജ്ദാല്‍, മുജീബ് പാറമ്മല്‍, ജാബിര്‍ ഷൌക്കത്ത്, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, റഊഫ് ചാവക്കാട്, ഫസല്‍ ജിഫ്രി, ആശി നെല്ലിക്കുന്ന് എന്നിവര്‍ പരിപാടിയുടെ സംഘാടനത്തിന് നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






