റിയാദ്: ഓര്‍മകളുടെ വസന്തം പെയ്തിറങ്ങിയ സായാഹ്‌നം. ഒത്തുചേര്‍ന്നവരുടെ മനം നിറയെ കലാലയം. അനുഭവങ്ങള്‍ പങ്കുവെച്ചും ഓര്‍മകള്‍ പുതുക്കിയും സ്‌നേഹത്തണല്‍ വിരിച്ച് അവര്‍ ഒത്തു ചേര്‍ന്നു. റിയാദില്‍ നടന്ന മമ്പാട് എംഇഎസ് കോളെജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ആണ് കലാലയ സ്മരണകളുടെ വേദിയായത്.
പന്ത്രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. ആക്ടിങ് പ്രസിഡണ്ട് അബൂബക്കര്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സഗീര്‍ അലി ഇ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, റഫീഖ് കുപ്പനത്ത്, അഡ്വ. മുഹമ്മദ് ഷരീഫ്. ടി.പി, അസീസ് എടക്കര, മുജീബ് കാളികാവ്, ഷാജഹാന്‍ മുസ്ലിയാരകത്ത്, റിയാസ് അബ്ദുള്ള, ഹര്‍ഷദ് എം ടി, ബഷീര്‍ ടി പി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഭാരവാഹി തിരഞ്ഞെടുപ്പ് മുഖ്യരക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ നിയന്ത്രിച്ചു. അമീര്‍ പട്ടണത്ത് (പ്രസിഡന്റ്) അബൂബക്കര്‍ മഞ്ചേരി (ജന. സെക്രട്ടറി), സഫീര്‍ തലാപ്പില്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. റഫീഖ് കുപ്പനത്ത്, സഗീര്‍ അലി ഇ പി, അസീസ് എടക്കര, ഉബൈദ് എടവണ്ണ, സുബൈദ മാഞ്ചേരി (രക്ഷാധികാരികള്‍). ഷാജഹാന്‍ മുസ്ലിയാരകത്ത്, അഡ്വ. മുഹമ്മദ് ഷരീഫ്. ടി.പി, ലത്തീഫ് സി കെ (വൈസ് പ്രസിഡന്റുമാര്‍), സലിം മമ്പാട്, ബഷീര്‍ ടി പി, ജുന ആസിഫ് (ജോ. സെക്രട്ടറിമാര്‍), ഹര്‍ഷദ് എം ടി (ആര്‍ട്‌സ് കണ്‍വീനര്‍), മുജീബ് കാളികാവ് (സ്‌പോര്‍ട്‌സ്), റിയാസ് അബ്ദുള്ള (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പത്ത് അംഗ കോര്‍ കമ്മറ്റിക്കും രൂപം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.