റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. ഏരിയ മുന്‍ സെക്രട്ടറി ജയപ്രകാന്‍ നഗറില്‍ നടന്ന സമ്മേളനം മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സജിത്ത് കെ പി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സുനില്‍ കുമാര്‍, ടി ആര്‍ സുബ്രഹ്മണ്യന്‍, ഗീവര്‍ഗീസ്, സജിത്ത് കെ പി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍, രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് കെ ഷാജി, കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, കേളി ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, കേളി വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, കാഹിം തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കരീം പൈങ്ങോട്ടൂര്‍, അഷ്‌റഫ് പൊന്നാനി, ഷമീം മേലേതില്‍, സിംനേഷ്, ജുനൈദ് എന്നിവര്‍ അവതരിപ്പിച്ച കെ റെയില്‍ പദ്ധതി നടപ്പിലാക്കുക, പ്രവാസികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വികലമായ വിദ്യാഭ്യാസ പരിഷ്‌കരണം പിന്‍വലിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് പ്രവാസി ക്ഷേമനിധി രജിസ്റ്റര്‍ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സജിത്ത് കെ പി, മുകുന്ദന്‍, ജവാദ്, സുനില്‍ കുമാര്‍, അഷ്‌റഫ് മുഹമ്മദ്, ഉമ്മര്‍ വി പി എന്നിവര്‍ സമ്മേളന നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു .
പുതിയ ഭാരവാഹികളായി നൗഫല്‍ പൂവ്വാകുറിശി (പ്രസിഡന്റ്), മുകുന്ദന്‍, റിയാസ് പള്ളട്ട് (വൈസ് പ്രസിഡണ്ടുമാര്‍), സജിത്ത് കെ പി (സെക്രട്ടറി), നിസാമുദ്ധീന്‍, സുജിത്ത് വി എം ( ജോയിന്റ് സെക്രട്ടറിമാര്‍), നൗഫല്‍ ഉള്ളാട്ട്ചാലി (ട്രഷറര്‍), റഫീഖ് പി എന്‍ എം (ജോയിന്റ് ട്രഷറര്‍), കരീം പൈങ്ങോട്ടൂര്‍, റെനീസ് കരുനാഗപ്പള്ളി, പ്രതീഷ് പുഷ്പന്‍, ശ്രീജിത്ത്, ഷമീം മേലേതില്‍, സന്ദീപ്, ഷിജിന്‍, തുളസി, ജലീല്‍, സിംനേഷ്, നിയാസ് ഷാജഹാന്‍ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. സംഘടകസമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര സ്വാഗതവും പുതിയ സെക്രട്ടറി സജിത്ത് കെ പി നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 24 ന് പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി നയിക്കുന്ന കേളി മെഹ്ഫില്‍ 2022, വിവിധ നാടന്‍ കലാപരിപാടികളോടെ മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.