Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കാര്‍ഷികപ്പെരുമയുടെ നഗരച്ചന്ത; ഉത്സവ പ്രതീതിയില്‍ തഹ്‌ലിയ തെരുവ്

നൗഫല്‍ പാലക്കാടന്‍ ( ഫോട്ടോ : ആഷിക് അമാന്‍ )

റിയാദ്: മരുഭൂമിയിലെ കാര്‍ഷികപ്പെരുമയുടെ കൗതുകമുണര്‍ത്തുന്ന കാര്‍ഷിക ചന്ത ശ്രദ്ധേയമായി. തലസ്ഥാന നഗരിയിലെ പ്രധാന തെരുവുകളില്‍ ഒന്നായ തഹ്‌ലിയയിലാണ് ചന്തക്ക് വേദിയായത്. നഗര ഹൃദയത്തില്‍ കാര്‍ഷിക ഗ്രാമമൊരുക്കിയത് സന്ദര്‍ശകരെയും ആകര്‍ഷിച്ചു. ശനി രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ ചന്തയില്‍ കകാര്‍ഷിക വിളകര്‍ ലഭ്യമാണ്. വിവിധയിനം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടക്കുന്ന ചന്തയില്‍ പ്രവേശനം സൗജന്യമാണ്.

ജൈവ കൃഷി ചെയ്ത പച്ചക്കറികള്‍, പഴങ്ങള്‍, ഇലകള്‍, പൂക്കള്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം. കുടില്‍ വ്യവസായികള്‍ നിര്‍മിച്ച സുഗന്ധദ്രവ്യങ്ങള്‍, ഫേസ് പൗഡര്‍, ഗിഫ്റ്റ് ഐറ്റംസുകള്‍, പല തരത്തിലുള്ള സോപ്പുകള്‍, പ്ലാസ്റ്റിക് നിര്‍മിത പൂക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പഴങ്ങള്‍ കൊണ്ടു നിര്‍മിച്ച ബൊക്കെകള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ് വില്‍പനക്കായി പ്രദര്‍ശനത്തിലുളളത്.

അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാത്ത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് സ്റ്റാള്‍ ഉടമകള്‍ പറയുന്നു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നായി ചെടികളും ധാന്യങ്ങളും വിത്തുകളും മേളയില്‍ ലഭ്യമാണ്. ഇടനിലക്കാരില്ലാത്ത കച്ചവടത്തില്‍ മികച്ച വരുമാനമാണ് സംരംഭകര്‍ക്കുളളത്. അതോടൊപ്പം ഉല്‍പന്നങ്ങള്‍ പരിചയപെടുത്താന്‍ ഇത്തരം മേളകള്‍ സഹായിക്കുമെന്നും ഇവര്‍ പറയുന്നു. ചെറുതും വലുതുമായ അമ്പതിലധികം സ്റ്റാളുകളും, മൊബൈല്‍ ഭക്ഷണ ശാലകളും മേളയിലുണ്ട് .ചിത്ര പ്രദര്‍ശനം, തത്സമയ ചിത്ര രചന തുടങ്ങി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും നവസരംഭകര്‍ക്കും നിര്‍ഭയം വാണിജ്യ രംഗത്തേക്ക് പ്രവേശിക്കാനുള്ള പ്രചോദനമാണ് മേള ലക്ഷ്യം വെക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top