
റിയാദ്: ലോക മലയാളി കൂട്ടായ്മ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നാലാം വാര്‍ഷികാഘോഷം ആഘോഷിക്കുന്നു. ഗ്രാമോത്സവം എന്ന പേരില്‍ അരങ്ങേറുന്ന പരിപാടിയുടെ പ്രഖ്യാപനം തൃശൂര്‍ പാര്‍ലമെന്റ് അംഗം റ്റി. എന്‍ പ്രതാപന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനവും നടന്നു. ജനിച്ച നാടിനെ കുറിചുള്ള ഗൃഹാതുരത്വം വൈകാരികമായി കൂടെകൊണ്ട് നടക്കുന്നവരാണ് പ്രവാസികളെന്നു ടി എന്‍ പ്രതാപന്‍പറഞ്ഞു. മാര്‍ച്ച് 27ന് നെസ്‌റ്റോ ട്രെയിന്‍ മാളില്‍ ആണ് സൗദിയിലും അനവധി ലോകരാജ്യങ്ങളിലെ ജീവകാരുണ്യതിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച സംഘടനയുടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ പി എം എഫ് ഗ്ലോബല്‍ ഡയറക്‌റര്‍ ബോര്‍ഡ് അംഗം റാഫി പാങ്ങോട്, സൗദി ദേശീയ ഭാരവാഹികളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ജോണ്‍സണ്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അലോഷ്യസ് വില്യം, രാജു പാലക്കാട്, ബിനു കെ തോമസ്, അസ്‌ലം പാലത്ത്, ജിബിന്‍ സമദ് എന്നിവര്‍ പങ്കെടുത്തു. നാട്ടിലും സൗദിയിലുമുള്ള കലാകാരന്മാര്‍ പങ്കെടുക്കും. മെഹന്തി, മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ് മത്സരങ്ങള്‍, തിരുവാതിര, ഒപ്പന, മാര്‍ഗ്ഗം കളി തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറുമെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.