Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

റീ എന്‍ട്രിയില്‍ വിദേശത്തുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കില്ല

റിയാദ്: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കു മാത്രമാണ് ടൂറസിസ്റ്റ് വിസ വിലക്കിയിട്ടുളളതെന്ന് സൗദി ടൂറിസം മന്ത്രാലയം. ഇതില്‍ ഇന്ത്യ ഉള്‍പ്പെടില്ല. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് പ്രവേശന വിലക്കു ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവരായിരിക്കണം. കോവിഡ് 19 വ്യാപകമായിപ്രത്യക്ഷപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്കാണ് താല്‍ക്കാലിക വിലക്ക്. ചൈന, ഇറ്റലി, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. മറ്റു രാജ്യങ്ങളിലുളളവര്‍ക്ക് ടൂറിസ്റ്റ് വിസ, ഓണ്‍ അറൈവല്‍ വിസ എന്നിവ അനുവദിക്കുന്നുണ്ട്. എന്നാല്‍ വിനോദ സഞ്ചാരികളായി രാജ്യത്തെത്തുന്നവരെ മക്ക, മദീന സന്ദര്‍ശിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ടൂറിസ്റ്റ് വിസ നേടിയവര്‍ രാജ്യത്തേക്ക് കടക്കാന്‍ കഴിയുമോ എന്ന് എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം. സൗദിയില്‍ 930 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങള്‍ ലഭ്യമാണെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. അതേസമയം, റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട വിദേശ തൊഴിലാളികള്‍ക്കും ആശ്രിതവിസയിലുളളവര്‍ക്ക്ും രാജ്യത്തേക്ക് മടങ്ങി വരുന്നതിന് വിലക്കില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ വ്യാപിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരാകരുതെന്നു പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top