
റിയാദ്: നിയമ സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എഐസിസി നേതാക്കള്‍ ഗള്‍ഫിലെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുളള ഐഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍ എന്നിവരാണ് ജിസിസി രാജ്യങ്ങളയലെ ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രവാസികളുടെ മുഴുവന്‍ ശേഷിയും കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണം. ബൂത്തു തലം മുതല്‍ സംഘടനയെ ശാക്തീകരിക്കണം. ഇതിനായി കെപിസിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒഐസിസിക്കും അവസരം ഒരുക്കും.

കെപിസിസിയില്‍ പ്രവാസി പ്രാതിനിധ്യം ഉറപ്പുവരുത്തും. പ്രവാസ ലോകത്ത് യുഡിഎഫിനെ പിന്തുണയ്ക്കുന്ന കക്ഷികളുമായി സഹകരിച്ച് തെരഞ്ഞെടുത്ത് പ്രചാരണങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും സംഘം ചര്‍ച്ച ചെയ്തു.

ദുബായില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദിയില്‍ നിന്ന് കെപിസി സി മുന്‍ നിര്‍വാഹക സമിതി അംഗം അഹ്മദ് പുളിക്കന്‍, ദേശീയ പ്രസിഡന്റ് ബിജു കല്ലുമല, ഗ്ലോബല്‍ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, ദേശീയ വൈസ് പ്രസിഡന്റ് റഫീക്ക് കൂട്ടിലങ്ങാടി എന്നിവര്‍ പങ്കെടുത്തു.
സൗദി അറേബ്യയ്ക്കു പുറമെ ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നുളള ഒഐസിസി, ഇന്‍കാസ് നാഷ്ണല്‍, ഗ്ലോബല്‍ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓരോ രാജ്യത്തു നിന്നെത്തിയ പ്രതിനിധി സംഘത്തെയും പ്രത്യേകം കണ്ട നേതാക്കള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






