റിയാദ്: എയര്‍ ബബിള്‍ കരാര്‍ പ്രകാരം കോഴിക്കോട് – സൗദി സെക്ടറില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നു. സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് സര്‍വീസ്. കേരള സര്‍ക്കാരിന്റെ ലാന്റിംഗ് അനുമതി ലഭിച്ചതോടെ ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, സൗദിയിലെ ഫ്‌ളൈ നാസ് എന്നീ വിമാന കമ്പനികളാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യ സര്‍വീസ് ഇന്ന് അര്‍ധരാത്രിയോടെ ആരംഭിക്കും.
കോഴിക്കോട്-റിയാദ് സെക്ടറില്‍ ഫ്‌ളൈ നാസ് ആഴ്ചയില്‍ മൂന്ന് സര്‍വീസ് നടത്തും. ചൊവ്വ, വെളളി, ഞായന ദിയസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട്-ദമ്മാം സെക്ടറില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തും. 636 റിയാലാണ് എറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്.
ബുധന്‍, വെളളി, ഞായര്‍ ദിവസങ്ങളില്‍ ജിദ്ദ-കോഴിക്കോട് സെക്ടറില്‍ ഇന്‍ഡിഗോ സര്‍വീസ് നടത്തും. 806 റിയാലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ദമ്മാം-കോഴിക്കോട് സെക്ടറില്‍ ഗോ ഫസ്റ്റ് സര്‍വീസ് ജനുവരി 12ന് ആരംഭിക്കും.
ജനുവരി 1 മുതല്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വന്നതോടെ സൗദി എയര്‍ലൈന്‍സ് കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗ് പെര്‍മിഷന്‍ ഇല്ലാത്ത സാഹിര്യത്തില്‍ ഫ്‌ളൈ നാസ്, ഗോ ഫസ്റ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് പ്രഖ്യാപിച്ചത് മലബാറിലുളള യാത്രക്കാര്‍ക്ക് ആശ്വാസമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.