Sauditimesonline

1 lulu
'ഓണം ഇവിടെയാണ്'; ലുലുവില്‍ ഷെഫ് പിള്ളയുടെ കൈപ്പുണ്യപ്പെരുമ

കുഞ്ചു സി. നായരുടെ ‘111 ഉദ്ധരണികള്‍’ പ്രകാശനം ചെയ്തു

റിയാദ്: സൗദിയില്‍ പ്രവാസിയായിരുന്ന കുഞ്ചു സി. നായർ രചിച്ച ‘ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ തോട്ട്: റകഗ്‌നൈസ്-റിയലൈസ്-റസ്‌പോണ്ട്’ പ്രകാശനം ചെയ്തു. സ്വന്തം ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞ ചിന്തകളാണ് 111 ഉദ്ധരണികളിലൂടെ ഗ്രന്ഥകര്‍ത്താവ് വായനക്കാരുമായി പങ്കുവെക്കുന്നത്. ന്യൂ ഡല്‍ഹിയിലെ ബ്ലൂറോസ് പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.

ധനകാര്യ വിദഗ്ദനായ കുഞ്ഞു സി. നായര്‍ ഇന്ത്യയിലും വിദേശത്തും സേവനം അനുഷ്ടിച്ചിരുന്നു. വിവിധ സെമിനാറുകളിലും സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ കരിയര്‍ കണ്‍സള്‍ട്ടന്റുമാണ്. ബിസിനസുകാര്‍, യുവ സംരംഭകര്‍ എന്നിവര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച ‘ആന്‍ ഇന്‍സൈറ്റ് ഇന്‍ടു യുവര്‍ ഫൈനാന്‍സ്: നോ യുവര്‍ മണി-ഗ്രോ യുവര്‍ മണി’ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധ നേടിയിരുന്നു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ബ്ലൂറോസ് പബ്ലിഷേഴ്‌സില്‍ എന്നിവിടങ്ങളില്‍ നിന്നു ഓണ്‍ലൈനില്‍ പുസ്തകം ലഭ്യമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top