Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

‘മ്യൂസിക് വൈബ്‌സ്’ സംഗീത വിരുന്ന് ജനുവരി 13ന് നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഫെസ്റ്റി വിസ്റ്റ ആഘോഷ പരിപാടികളുടെ ഭാഗമായി ‘മ്യൂസിക് വൈബ്‌സ്’ സംഗീത വിരുന്ന് ഒരുക്കുന്നു. ജനുവരി 13 വ്യാഴം വൈകീട്ട 7ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന സംഗീത വിരുന്നില്‍ ഗായകരായ കണ്ണൂര്‍ ശരീഫ്, ലക്ഷ്മി ജയന്‍, ബന്‍സീറ റഷീദ്, ഫസീല ബാനു എന്നിവര്‍ പങ്കെടുക്കും. ഗായികയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍ അവതരിപ്പിക്കുന്ന മാസ്മരിക വയലിന്‍ പ്രകടനമാണ് മ്യൂസിക് െൈവബ്‌സിന്റെ പ്രത്യേകത. ആദ്യമായാണ് അവര്‍ സൗദി സന്ദര്‍ശിക്കുന്നതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന് പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളും സൂപ്പര്‍ ഹിറ്റ് മാപ്പിളപ്പാട്ടും കോര്‍ത്തിണക്കിയ സംഗീത വിരുന്ന് കുടുംബങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന വിധമാണ് ഒരുക്കിയിട്ടുളളത്.
മൂന്നുമാസമായി തുടരുന്ന ഫെസ്റ്റി വിസ്റ്റയുടെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ബിസിനസ് മീറ്റ്, സൈബര്‍ മീറ്റ്, വെല്‍ഫെയര്‍ മീറ്റ്, ലീഡേഴ്‌സ് മീറ്റ്, വിവിധ മത്സര പരിപാടികള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റി വിസ്റ്റ സമാപനം ഫെബ്രുവരി ആദ്യവാരം കേരളത്തില്‍ നിന്നുളള നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കും.

കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അംഗത്വ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ കാമ്പയിന്‍ സമാപിക്കും. അംഗത്വമെടുക്കാന്‍ താല്‍പര്യമുളളവര്‍ മണ്ഡലം കമ്മറ്റിയുമായി ബന്ധപ്പെടണം. വാര്‍ത്താ സമ്മേളനത്തില്‍ ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, ജലീല്‍ തിരുര്‍, പി സി മജീദ് കാളമ്പാടി, നൗഷാദ് ചാക്കീരി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top