റിയാദ്: ചോക്‌ളേറ്റും സ്വീറ്റ്‌സും വിതരണം ചെയ്യുന്ന സൗദിയിലെ അല്‍ ഹര്‍ബിയുടെ പുതിയ ഷോ റൂം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൗര പ്രമുഖന്‍ അബ്ദുല്ല യഹ്‌യാവി ഉദ്ഘാടനം ചെയ്തു. അതീഖ മാര്‍ക്കറ്റിലാണ് അല്‍ ഹര്‍ബി ചോക്‌ളേറ്റ് ആന്റ് സ്വീറ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 40 രാജ്യങ്ങളില്‍ നിന്നുളള ഉത്പ്പന്നങ്ങളാണ് 10,000 ചതുരശ്ര അടി വിസ്തൃതിയിലുളള സ്‌റ്റോറില്‍ ഒരുക്കിയിട്ടുളളത്.
വിവിധയിനം മിഠായികള്‍, ലോകോത്തര ബ്രാന്റുകളിലുളള ചോക്‌ളേറ്റുകള്‍, ബിസ്‌കറ്റുകള്‍, പലഹാരങ്ങള്‍, െ്രെഡ ഫ്രൂട്‌സ്, സിറപ്, ചിപ്‌സ്, കോഫി, ഫ്‌ളേവേര്‍ഡ് മില്‍ക് തുടങ്ങി 3600റിലധികം ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി അല്‍ ഹര്‍ബിയില്‍ ലഭ്യമാണ്. ഏറ്റവും മികച്ച വലിയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലിം പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി ലോകോത്തര ചോക്‌ളേറ്റുകള്‍ ഹോള്‍സെയില്‍, റീറ്റെയില്‍ രംഗത്ത് അല്‍ ഹര്‍ബിയുടെ സാന്നിധ്യമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ബഖാലകള്‍ എന്നിവര്‍ക്ക് സൗദിയിലുടനീളം ചോക്‌ളേറ്റും സ്വീറ്റ്‌സും വിതരണം ചെയ്യുന്നുണ്ട്. അല്‍ ഹര്‍ബിയുടെ സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരം ഉണ്ട്. 2030 ആകുന്നതോടെ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പ്രധാന പട്ടണങ്ങളിലും അല്‍ ഹര്‍ബിയുടെ സ്‌റ്റോറുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും അബ്ദുല്‍ സലിം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ബഷീര്‍ താമരത്ത്, മുജീബ് റഹ്മാന്‍ മുത്തേടം, മുനീര്‍ വി കെ തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.