
റിയാദ്: കെഎംസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി തെരഞ്ഞെടധപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ‘കൈകോര്‍ക്കാം യുഡിഎഫിനൊപ്പം; കരുതലായ് മാറാം നാടിനൊപ്പം’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 3ന് വൈകീട്ട് 7.30ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍.

ആലപ്പുഴ ജില്ലയിലെ സ്ഥാനാര്‍ത്ഥികളായ രമേശ് ചെന്നിത്തല (ഹരിപ്പാട്), അഡ്വ. ഷാനിമോള്‍ (അരൂര്‍), അഡ. എം ലിജു (കായംകുളം), മുത്താര രാജ് (മാവേലിക്കര), രാജേന്ദ്ര പ്രസാദ് (ചേര്‍ത്തല), എഡി തോമസ് (ആലപ്പുഴ), ജി സുധാകരന്‍ (അമ്പലപ്പുഴ) എന്നിവര്‍ ഓണ്‍ലൈനില്‍ പ്രവാസികളെ അഭിസംബോദന ചെയ്യുമെന്ന് പ്രസിഡന്റ് പി കെ ഷാജി, ജന. സെക്രട്ടറി സിയാദ് കായംകുളം എന്നിവര്‍ അറിയിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റ പ്രസിഡന്റ് സിപി മുസ്തഫ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
കൊണ്ടോട്ടി മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ നാളെ
റിയാദ്: തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി യുഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3ന് വൈകീട്ട് 9.30ന് ബത്ഹയിലെ ഡിമോറ ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാഷ്റ്റര്‍ തുവ്വൂര്‍ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. അഷ്‌റഫലി തത്സമയം പങ്കെടുത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

കൊണ്ടോട്ടി മണ്ഡലം കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. പരിപാടിയില്‍ കൊണ്ടോട്ടി മണ്ഡലം കെഎംസിസി വനിതാ വിങ് റമദാനില്‍ സംഘടിപ്പിച്ച ഇസ്ലാമിക് ക്വിസ്, ഖുര്‍ആന്‍ പരായണം എന്നീ മത്സര വിജയികള്‍ക്കുള്ള ഉപഹാരവും സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
തവനൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍
റിയാദ്: തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വിസ് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം റിയാദ് തവനൂര്‍ മണ്ഡലം കെഎംസിസി കണ്‍വെന്‍ഷന്‍ നടത്തുന്നു. ഏപ്രില്‍ 3ന് രാവിലെ 8.30ന് ബത്ഹ കെഎംസിസി ഓഫീസില്‍ ‘മാറ്റം കൊതിച്ച് ജനങ്ങള്‍, മാറാനുറച്ച് തവനൂര്‍’ എന്ന ശീര്‍ഷകത്തിലിണ് കണ്‍വെന്‍ഷന്‍.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു കരുത്ത് പകരാനും സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി വിസ് ജോയിയും യുഡിഎഫ് നേതാക്കളും വിഡിയോ കോളില്‍ അഭിസബോദന ചെയ്യുമെന്ന് തവനൂര്‍ നിയോജക മണ്ഡലം റിയാദ് കെഎംസിസി പ്രസിഡന്റ് കുഞ്ഞിപ്പ മുട്ടനൂരും ജനറല്‍ സെക്രട്ടറി റഷീദ് ചെറിയപറപ്പൂരും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






