
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 52 പേര് രോഗ മുക്തി നേടുകയും ചെയ്തു. മൂന്ന് പേരാണ് മരിച്ചത്. രാജ്യത്ത് ചികിത്സയിലുളളവരില്‍ 132 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പൊതുയിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിന് എടുക്കണമെന്ന നിബന്ധന സൗദിയില്‍ നിലവില്‍ വന്നു. എന്നാല്‍ ചികിത്സ തേടി ആശുപത്രി സന്ദര്‍ശിക്കുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിന് സ്വീകരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






