
റിയാദ്: അമരമ്പലം പഞ്ചായത്ത് റിയാദ് പ്രവാസി കൂട്ടായ്മ ‘അമരിയ’ സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ സുലൈ എഫ്.സി ജേതാക്കളായി. റിയാദിലെ പ്രമുഖ 8 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സുലൈ എഇ സ്‌പോര്‍ട്ടിങ് എഫ്‌സിയു ഫൈനലില്‍ ഏറ്റുമുട്ടി, നിശ്ചിത സമയത്തും ഗോള്‍ ഒന്നും അടിക്കാതെ തുല്യത പാലിച്ച കലാശപ്പോരില്‍ ട്രൈബ്രേക്കറിലാണ് സുലൈ എഫ്‌സി വിജയികളായത്.

ഫൈനല്‍ മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി സുലൈ താരം സിയാദ് കോഴിക്കോടിനെ തെരെഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ സോനു (സുലൈ), മികച്ച ഗോള്‍ കീപ്പര്‍ ഹബീബ് റഹ്മാന്‍ (സുലൈ), മികച്ച ഡിഫെന്‍ഡര്‍ ഇന്‍ഷാന്‍ (സ്‌പോര്‍ട്ടിങ്), ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് ഫവാസ് (സ്‌പോര്‍ട്ടിങ) എന്നിവരെ തെരെഞ്ഞെടുത്തു.
സുലൈ അല്‍ മുത്തവ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റ് സൗദിയിലെ പ്രമുഖ ക്ലബ്ബ് അല്‍ ഹിലാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാജിദ് അഹമ്മദ് കിക്ക് ഓഫ് ചെയ്തു. റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, ഇന്ത്യന്‍ ബ്രീസ് ഷാഹിദ് തങ്ങള്‍, നിസാം താനൂര്‍, മുസ്തഫ കവായി, മുജീബ് ഉപ്പട, അസൈനാര്‍ ഒബയാര്‍, ഉമ്മര്‍ അമാനത്ത്, അമീര്‍ പട്ടണത്, കുഞ്ഞി സഫാ മക്ക, റഷീദ് മുവാറ്റുപ്പുഴ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

അബ്ദുള്ള അല്‍ സയീദി, നിസാര്‍ കുന്നുംപുറം, ഇന്‍സാഫ് മമ്പാട്, ആബിദ് കോട്ടക്കല്‍, ഫെസ്ബില്‍ വയനാട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. നൗഷാദ് ചക്കാല, ആഷിഖ് യൂത്ത് ഇന്ത്യ എന്നിവര്‍ ടെക്‌നിക്കല്‍ വിഭാഗം കൈകാര്യം ചെയ്തു. ടൂര്‍ണമെന്റില്‍ അണ്ടര്‍ 16 അക്കാദാമിക് ലീഗ് വിഭാഗത്തില്‍ ലാന്റെര്‍ണ്‍ സോക്കര്‍, റിയാദ് സോക്കര്‍, യുനൈറ്റഡ് ഫുട്‌ബോള്‍ അക്കാദമികള്‍ തമ്മിലുള്ള മത്സരത്തില്‍ റിയാദ് സോക്കര്‍ ജേതാക്കളായി.
ജേതാക്കള്‍ക്കു അമരിയ പ്രസിഡന്റ് സുനില്‍ പുലത്ത്, ബഷീര്‍ ചേലാമ്പ്ര, മുജീബ് ഉപ്പട എന്നിവര്‍ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സിനുള്ള ട്രോഫി അമരിയ സെക്രെട്ടറി ഷാഫി മുല്ലപ്പള്ളി, ജംഷി നെടുങ്ങാടന്‍ എന്നിവര്‍ കൈമാറി. സെക്രട്ടറി ഷാഫി മുല്ലപ്പള്ളി സ്വാഗതവും ട്രഷറര്‍ അമാന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഉമ്മര്‍ അമാ നത്തിനെ ആദരിച്ചു. ബനൂജ് പുലത്ത്, മുജീബ് വരിക്കോടന്‍, ഷാക്കിര്‍ ചുള്ളിയോട്, സമദ് ചുള്ളിയോട്, ജലീസ് ചുങ്കത്ത്, ഷമീര്‍ പുതുമംഗലത്ത്, സുനൂപ് പിലാക്കല്‍, സനൂപ് പുലത്ത്, റഫീഖ് ചുള്ളിയോട്, അഫ്‌സല്‍ കെ ടി, സിറാജ് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






