
റിയാദ്: കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പത്താമത് ബത്ഹ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയാ പ്രസിഡന്റ് ഷഫീക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവചപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ശശികുമാര്‍, മൂസാ കൊമ്പന്‍, ഷൈജു എസ്, ശിവദാസ്, മെല്‍വിന്‍, ഷാജി, സലിം അംലാദ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളില്‍ നിന്നായി 12 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, രാമകൃഷ്ണന്‍ ധനുവച്ചപുരം, ബിജു തായമ്പത്ത് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.
അനില്‍ അറക്കല്‍ (പ്രസിഡന്റ്), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സലിം മടവൂര്‍ (ട്രഷറര്‍), മുജീബ് റഹ്മാന്‍, ഹുസൈന്‍ പി. എ (വൈസ് പ്രസിഡന്റുമാര്‍), ഫക്രുദ്ധീന്‍, സുധീഷ് തരോള്‍ (ജോയിന്റ്‌റ് സെക്രട്ടറിമാര്‍), മന്‍സൂര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. രാമകൃഷ്ണന്‍, സലിം അംലാദ്, ബിജു ഉള്ളാട്ടില്‍, രാജേഷ് ചാലിയാര്‍, അബ്ദുല്‍ റഹ്മാന്‍, സൗബീഷ്, ബിജു തായമ്പത്ത്, ഷാജി. എസ്, മുജീബ് പാറക്കല്‍, അരുണ്‍. എ.കെ, ജയകുമാര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു സജിന്‍ കൂവള്ളൂര്‍ പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിചാണ്ടി, പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, ഷമീര്‍ കുന്നുമ്മല്‍, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രേഷറര്‍ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് രജീഷ് പിണറായി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങല്‍, ഷാജി റസാഖ്, ലിപിന്‍ പശുപതി ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനില്‍ അറക്കല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.

രാജേഷ് ചാലിയാര്‍, സുധീഷ് തറോള്‍, പ്രണവ് ശശികുമാര്‍, ഷൈജു യശോധരന്‍ എന്നിവര്‍ രജിസ്‌ട്രേഷന്‍ കമ്മറ്റി, ഷഫീക് അങ്ങാടിപ്പുറം, ശശികുമാര്‍, ഫക്രുദ്ദീന്‍ എന്നിവര്‍ പ്രസീഡിയം, മോഹന്‍ ദാസ്, അനില്‍ അറക്കല്‍, രാമകൃഷ്ണന്‍ ധനുവചപുരം, ബിജു തായമ്പത്ത് എന്നിവര്‍ സ്റ്റിയറിങ്, സുധീഷ്, അജിത് ഖാന്‍, മന്‍സൂര്‍ അലി, പിഎ ഹുസൈന്‍ എന്നിവര്‍ മിനിട്ട് കമ്മറ്റി, മൂസാ കൊമ്പന്‍, അനസ്, രാജേഷ് ചാലിയാര്‍, മാര്‍ക്‌സ് എന്നിവര്‍ പ്രമേയ കമ്മറ്റി, സിജിന്‍ കൂവള്ളൂര്‍, ധനേഷ് , ഫൈസല്‍ അലയാല്‍, നൗഫല്‍, ജ്യോതിഷ് എന്നിവര്‍ ക്രഡന്‍ഷ്യല്‍ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു. ഫക്രുദ്ദീന്‍ സ്വാഗതവും സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






