Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

എഞ്ചിനീയേഴ്‌സ് കൂട്ടായ്മ രക്തദാന ക്യാമ്പ്

ദമ്മാം: കേരള എഞ്ചിനീയര്‍സ് ഫോറം ദമ്മാം ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.

ദേശ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും മാനവികതയുടേയും സന്ദേശമാണ് രക്തദാനം ലക്ഷ്യം വെയ്ക്കുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത സെക്രട്ടറി അഫ്താബു റഹ്മാന്‍ പറഞ്ഞു. രക്തത്തിന് ആവശ്യക്കാര്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് വൈസ് പ്രസിഡന്റ് ഷഫീഖ് പറഞ്ഞു. റിയാസ് ബഷീര്‍, മുഹസ്സിന എന്നിവര്‍ നേതൃത്വം നല്‍കി. മീഡിയ കണ്‍വീനര്‍ കാമില്‍ ഹാരിസ് നന്ദി പറഞ്ഞു. രക്തദാതാക്കള്‍ക്കു സര്‍ട്ടിഫിക്കറ്റുകളുംവിതരണംചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top