Sauditimesonline

4 lulu mango
മാമ്പഴക്കറികള്‍ മുതല്‍ ചീസ് കേക്ക് വരെ; മാമ്പഴ മധുരം നാവിലലിഞ്ഞ് ലുലു 'മാംഗോ മാനിയ'

വിദ്യാര്‍ഥികളെ ആദരിച്ചു നിലമ്പൂര്‍ കൂട്ടായ്മ

നിലമ്പൂര്‍: റിയാദിലെ നിലമ്പൂര്‍ പ്രവാസി കൂട്ടായ്മ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിവരെയാണ് ആദരിച്ചത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് ലഭിച്ച സംഘടന വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബാബുവിന്റെ മകള്‍ മഹറിന്‍ മന്‍സൂര്‍, കോവിലകത്തമുറി സ്വദേശിയായ ആകാശ് എന്നിവരെയും ആദരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ നിര്‍ധന കുടുംബാംഗമായ അര്‍ബുദ ബാധിതനുളള ചികിത്സാ ധനസാഹയവും കൈമാറി.

നിലമ്പൂര്‍ യൂണിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് പരുത്തിക്കുന്നന്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്രം ഹെല്‍ത്ത് മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പ്രവീണ ഉദ്ഘാടനം ചെയ്തു. ചികിത്സ ധനസഹായം ജീവകാരുണ്യ കണ്‍വീനര്‍ റിയാദ് പീവി കൈമാറി. റഷീദ് മേലേതില്‍, ഷംസീര്‍ വരിക്കോടന്‍, ഷാനവാസ് പട്ടിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും അബ്ദുല്‍ റസാക്ക് മൈത്രി നന്ദിയും പറഞ്ഞു.
ആന്റണി സെബാസ്റ്റ്യന്‍, ടിപി മുഹമ്മദ്, നൗഷാദ് മൂത്തേടത്ത്, വഹാബ്, അന്‍വര്‍ പാറമ്മല്‍, ആസാദ് കരിമ്പനക്കല്‍, ഷബീറലി മാടാല, കുഞ്ഞുമുഹമ്മദ് അയ്യാര്‍പൊയില്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top