Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

കേളി അല്‍ഖര്‍ജ് ഏരിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: കേളി അല്‍ഖര്‍ജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. 50 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ഖര്‍ജ് സൂഖ് യൂണിറ്റിന് അംഗം ചന്ദ്രന്‍ എ.പി ഒന്നാം സ്ഥാനം നേടി. സിത്തീന്‍ യൂണിറ്റിലെ സനീഷ് പി.വി, വിനീഷ്.കെ ഹോതയൂണിറ്റിലെ സിദ്ധിഖ് എം.പി, സിറ്റി യൂണിറ്റിലെ അബ്ദുള്‍ കലാം എന്നവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. കേന്ദ്ര സാംസ്‌കാരിക സമിതി അംഗം വിനയന്‍ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ 6 സെക്കന്‍ഡ് സമയമാണ് അനുവദിച്ചിരുന്നത്. ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം കോര്‍ഡിനേറ്ററായിരുന്നു.

രാമകൃഷ്ണന്‍, ജയന്‍ പെരുനാട്, മണികണ്ഠ കുമാര്‍, മുഹമ്മദ് ഷഫീക്ക് എന്നിവര്‍ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിന്‍ പശുപതി, രക്ഷാധികാരി കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മറ്റി അംഗങ്ങള്‍, വിവിധ യൂണിറ്റിലെ ഭാരവാഹികള്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ അറിയിച്ചു. 22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top