Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പിസിഎഫ് കൂടിക്കാഴ്ച

റിയാദ്: മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ബത്ഹ അപ്പോളോ ഡിമാറോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍, ക്ഷേമ കാര്യങ്ങള്‍, പുനരധിവാസം എന്നിവ ചര്‍ച്ച ചെയ്തു. പി.സി.എഫും പി.ഡി.പിയും സര്‍ക്കാരിനു പിന്തുണ തുടരുമെന്നും സംഘം അറിയിച്ചു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്തു.

പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഗുണാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജലീലിന് നിവേദനവും സമര്‍പ്പിച്ചു. കൂടിക്കാഴ്ചയില്‍ പി.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രസിഡണ്ട് നിഹാസ് പാനൂര്‍, വൈസ് പ്രസിഡണ്ട് നജുമുദീന്‍ വൈലത്തൂര്‍, ജനറല്‍ സെക്രട്ടറി ശിഹാബ് വളാഞ്ചേരി, ട്രഷറര്‍ ഹംസ പൊന്നാനി, അസീസ് തേവലക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top