
റിയാദ്: സങ്കുചിതത്വങ്ങളെ മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ലോകമെങ്ങും ചേര്‍ന്നു നില്‍ക്കുന്നതാണ് ഇടതുപക്ഷമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ. ഇടതു ചേരിയെ ദുര്‍ബലമാക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വലതുപക്ഷ ചിന്ത മനസ്സില്‍ പേറുന്നവരെ വിലക്കെടുക്കുന്നു. ഇടത് ചേരിയെ ഇല്ലാതാക്കിയവര്‍ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിര്‍മ്മാണവും ഉണ്ടാകില്ലെന്ന അവകാശവാദം പൊളിഞ്ഞതു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ദൃശ്യമാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നും രണ്ടും ലോക യുദ്ധങ്ങളെക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെസാഹചര്യങ്ങള്‍. പശ്ചിമേഷ്യയില്‍ സാമ്രാജ്യത്വ ശക്തികള്‍ കുഞ്ഞുങ്ങളെയടക്കം പതിനായിരങ്ങളെയാണ് കൊന്നു തീര്‍ത്തത്. പട്ടിണിക്കിട്ട് മനുഷ്യരെ കൊല്ലുന്ന അതിക്രൂരത. വംശഹത്യക്ക് അവലംബിക്കാന്‍ കഴിയുമാറ് സാമ്രാജ്യത്വ ആധിപത്യം ലോകത്തിനുമേല്‍ സ്ഥാപിക്കപ്പെട്ടത് ഇടത് ശാക്തികച്ചേരിയുടെ തകര്‍ച്ചയുടെ അനന്തര ഫലമാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു.
പാഠപുസ്തക താളുകളില്‍ നിന്നു പോലും ബഹുസ്വര സംസ്‌കാരം അപ്രത്യക്ഷമാവുകയാണ്. വികൃതമായ ആഖ്യാനമാണ് കഴിഞ്ഞ കാലത്തെ അപഗ്രഥിച്ച് ഇന്ത്യയില്‍ നടക്കുന്നത്. സിലബസ്സില്‍ പോലും ഇത്തരം അശാസ്ത്രീയ രീതികള്‍ സ്വീകരിച്ചത് വലിയ അപകടമാണ് ഭാവിയില്‍ സൃഷ്ടിക്കുക. പാഠ പുസ്തക താളുകളില്‍ നിന്നു ചരിത്രത്തെ എടുത്ത് മാറ്റുന്ന നടപടികള്‍ സ്വീകരിക്കുന്ന വേളയിലും, എന്‍ആര്‍സി കൊണ്ടുവന്നപ്പോഴും, ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ഇടത് പക്ഷം മാത്രമാണ് മുന്നിട്ടിറങ്ങിയത്. വോട്ടുകളില്‍ മാത്രം കണ്ണുനട്ട് കോണ്‍ഗ്രസ്സ്ഗ്രസ് ഇത്തരം ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





