
റിയാദ്: ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ അനേഷണം നടത്തിയ പന്ത്രണ്ടിലധികം കേസുകളുടെ വിശദാംശംങ്ങള്‍ പുറത്തുവിട്ടു. പൊതു ചുമതലകള്‍ ലംഘിച്ചതിന് 219 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
674 വ്യക്തികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ക്രിമിനല്‍ അന്വേഷണ നടപടിക്രമങ്ങള്‍ നടത്തിയത്. അതില്‍ 298 ഉദ്യോഗസ്ഥര്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, പൊതു ഫണ്ട് ദുരുപയോഗം എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ഭരണ അഴിമതി ആരോപണങ്ങളില്‍ അറസ്റ്റ് ചെയ്തു. ദുരുപയോഗം ചെയ്ത ഫണ്ടുകളുടെ ആകെ തുക 379 ദശലക്ഷം റിയാലാണ്. ഇത്തരം കേസുകള്‍ ബന്ധപ്പെട്ട കോടതികള്‍ക്ക് കൈമാറും.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയില്‍ എട്ട് സൈനിക ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുളളത്. ഇവരില്‍ ഒരാള്‍ മേജര്‍ ജനറല്‍ റാങ്കിലുളള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. സാമ്പത്തിക മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ കരാറുകള്‍ ദുരുപയോഗം ചെയ്ത കേസുകളില്‍ വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടും. കിഴക്കന്‍ മേഖലയിലെ ഹെല്‍ത്ത് ഡയറക്ടറേറ്റിലെ കരാറുകളില്‍ തിരിമറി നടത്തിയതിന് രണ്ട് സ്ത്രീകളും മൂന്ന് ഉദ്യോസസ്ഥരും ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യത്തിനും പദവി ദുരുപയോഗം ചെയ്തതിനും അനേഷണം നടത്തും. ആഭ്യന്തര മന്ത്രാലയത്തില്‍ കൈക്കൂലി ആരോപണം നേരിുെന്നവരില്‍ ബ്രിഗേഡിയര്‍, ബ്രിഗേഡിയര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ 15 ഉദ്യോഗസ്ഥരുണ്ടെന്നും ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ വെളിപ്പെടുത്തി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






