റിയാദ്: മലയാളി കൂട്ടായ്മ അറേബ്യന്‍ ഡ്രൈവേഴ്‌സ് അഞ്ചാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇശല്‍ അറേബ്യ എന്ന പേരില്‍ സംഗീത നിശയും അരങ്ങേറി. മാപ്പിളപ്പാട്ടും പഴയ സിനിമാ ഗാനങ്ങളും ആസ്വാദകര്‍ക്ക് നവ്യാനുഭവം സമ്മാനിച്ച സംഗീത വിരുന്നിന് സിനിമാ, പിന്നണി ഗായകരായ അഫ്‌സല്‍, അന്‍സാര്‍, സജില സലിം, സജിലി സലിം എന്നിവര്‍ നേതൃത്വം നല്‍കി.
റിയാദ് അറബ് പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവരെ ആദരിച്ചു. അല്‍ സറയാഹ് ട്രാവല്‍ കമ്പനിയുടെ സഹകരണത്തോടെ ബ്രൗണ്‍ സാന്റ് ഈവന്റ്‌സ് ആണ് പരിപാടി ഒരുക്കിയത്. നൗഷാദ് ഷാ, ബാബു ഷാ, യൂനസ് പദുങ്ങല്‍, ജോര്‍ജ് തൃശൂര്‍, മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ജോജു ജോസ്, ഷജീര്‍ തിരുവനന്തപുരം, ബ്ലെസ്സണ്‍ ജോണ്‍, റഫീഖ് തൃശൂര്‍, ബൈജു കണ്ണൂര്‍, നവാസ് ചേളോട്, ഉനൈസ് പട്ടാമ്പി, അഷ്‌റഫ് മംഗലാപുരം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.