ദമാം: തൃശൂര്‍ കൂട്ടായ്മ നാട്ടുകൂട്ടം കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. ‘പൊന്‍പുലരി’എന്ന പേരില്‍ ജൂണ്‍ 9 വെള്ളി വൈകീട്ട് 4മുതല്‍ അല്‍കോബാര്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി. കലാ സംസ്‌കാരിക ജീവ കാരുണ്യ മാധ്യമ മേഖലകളില്‍ വ്യകതി മുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ട്വന്റി ഫോര്‍ ന്യൂസ് ദമ്മാം ബ്യുറോയ്ക്കാണ് മാധ്യമ പുരസ്‌കാരം.
കൊവിഡ് കാലത്ത് മികച്ച ആതുരസേവനം നടത്തിയ ബദര്‍ അല്‍ റബി, സഫാ മെഡിക്കല്‍, ദാര്‍ അല്‍ സീഹ എന്നീ സ്ഥാപനങ്ങളെ ആദരിക്കും. ജീവകാരുണ്യ പ്രവര്‍ത്തകരായ ഹമീദ് വടകര, പത്മനാഭന്‍ മണിക്കുട്ടന്‍, ഇല്യാസ് മൂന്നുപിടിക, സലീം എം കെ, വെങ്കിടേഷ് എന്നിവരെയും മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം 24 ന്യൂസ് ദമ്മാം ബ്യൂറോ റിപ്പോര്‍ട്ടര്‍ സുബൈര്‍ ഉദിനൂരിനും സമ്മാനിക്കും.
ഗായകരായ നസീര്‍ മിന്നലെ, മനു ജോണി, കോമഡി സ്റ്റാര്‍ ഫെയിം അഹമ്മദ് ഷാ എന്നിവര്‍ ഒരുക്കുന്ന കലാ, സംഗീത വിരുന്നും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തിഫ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷാജി മതിലകം, കണ്‍വീനര്‍ ഹമീദ് കണിച്ചാട്ടില്‍. തൃശ്ശൂര്‍ നാട്ടുകൂട്ടം പ്രസിഡണ്ട് താജു അയ്യാരില്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.