Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകം; യു.ഡി.എഫ് കേരളത്തിന്റെ യഥാര്‍ഥ ബദല്‍

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക അവസരമാണെന്ന് റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയമാണ്. വിശ്വാസ്യതയുള്ള ഭരണവും വികസന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്ന യു.ഡി.എഫ് ആണ് കേരളത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ ബദലെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിലക്കയറ്റം, തൊഴിലില്ലായ്മ, യുവജനങ്ങളുടെ അവസരക്കുറവ്, കാര്‍ഷിക മേഖലയിലെ അവഗണന, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നയപരമായ പിഴവുകള്‍ എന്നിവ പൊതുസമൂഹത്തിന് വലിയ തിരിച്ചടിയാണ്. വികസനവും ജനക്ഷേമവും എന്ന പേരില്‍ ഉയര്‍ത്തിയ വാഗ്ദാനങ്ങള്‍ ജനങ്ങളുടെ ജീവിതത്തില്‍ യാതൊരു ഗുണഫലവും ഉണ്ടാക്കിയിട്ടില്ല. ഭരണകൂടത്തിന്റെ അഴിമതി ആരോപണങ്ങള്‍ ജനവിശ്വാസത്തെ ഗുരുതരമായി ബാധിച്ചു.

ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളും, രാഷ്ട്രീയ എതിര്‍പ്പുകളോട് അസഹിഷ്ണുത പുലര്‍ത്തുന്ന പ്രവണതകളും കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് വെല്ലുവിളിയാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ബൂത്ത് തലത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.

യോഗം റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അധ്യക്ഷത വഹിച്ചു കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഫറോക്ക്, ജില്ലാ ഭാരവാഹികളായ എന്‍ കെ മുഹമ്മദ് വാളൂര്‍, അബ്ദുല്‍ കാദര്‍ കാരന്തൂര്‍, ഫൈസല്‍ പൂനൂര്‍, ഫൈസല്‍ ബുറൂജ്, സഫറുള്ള കൊയിലാണ്ടി, മനാഫ് മണ്ണൂര്‍, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് സിദ്ധീഖ് കുറൂളി, അബ്ദുല്‍ ഗഫൂര്‍ കണ്ണാട്ടി, അലി അഹമ്മദ് പേകാടന്‍, റഫീഖ് നൂറാംതോട്, അന്‍സാര്‍ പൂനൂര്‍, ഫിറോസ് കാപ്പാട്, ആസിഫ് കളത്തില്‍, അബ്ദുറഹ്മാന്‍ മാവൂര്‍, മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം സ്വാഗതവും നാസര്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top