Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

ചീട്ടുകളിക്കാന്‍ വനിതകളും; 20 ലക്ഷം റിയാല്‍ സമ്മാനം

റിയാദ്: ബലൂട്ട് ചാമ്പ്യന്‍ഷിപ്പ് 2020 എന്ന പേരില്‍ ആരംഭിച്ച ചീട്ടുകളി മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം. വനിതകള്‍ ഉള്‍പ്പെടെ 18,000 കളിക്കാരാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. സൗദി ഫെഡറേഷന്‍ ഫോര്‍ ഇലക്ട്രോണിക് ആന്റ് ഇന്റലക്ച്വല്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ചീട്ടു കളി മത്സരം നടക്കുന്നത്. മൂന്നാം തവണയാണ് റിയാദ് മത്സരത്തിന് വേദിയാകുന്നത്. ഈ വര്‍ഷം ആദ്യമായി 40 വനിതകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരം നിയന്ത്രിക്കുന്നതിന് 600 ജഡ്ജിമാരും രംഗത്തുണ്ട്. വിജയികള്‍ക്ക് 20ലക്ഷം റിയാലിന്റെ കാഷ് പ്രൈസ് സമ്മാനമായി വിതരണം ചെയ്യും.

2018 ല്‍ ആണ് ചീട്ടുകളി മത്സരം ആദ്യമായി റിയാദില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 2,000 പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം 18,000 മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തത് സംഘാടകരെയും അത്ഭുതപ്പെടുത്തി.

നാല് കളിക്കാരെ രണ്ട് ടീമുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെട്ട ടീമും മത്സര രംഗത്തുണ്ട്. മത്സരം ഈ മാസം 22ന് സമാപിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top