Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

ബത്ഹ റിയാദ് സലഫി മദ്‌റസ പ്രവേശനോത്സവം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസയുടെ നവീകരിച്ച ഓഡിറ്റോറിയവും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന്‍ നിര്‍വഹിച്ചു. ഭൗതിക പഠനത്തോടൊപ്പം മത പഠനത്തിലും കുട്ടികള്‍ ശ്രദ്ധിക്കണമെന്നു അദ്ദേഹം പറഞ്ഞു. കെ.എന്‍.എം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.
പുതിയ കാലത്ത് രാജ്യത്തിന്റെ രാഷ്ട്രീയ, നിയമ വ്യവസ്ഥകളിലെ മാറ്റങ്ങള്‍ ചെറുപ്രായത്തില്‍ കുട്ടികള്‍ മനസ്സിലാക്കണം. വഖഫ് പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ മുസ്ലിം വ്യക്തി നിയമം ഉള്‍പ്പെടെ മതപരമായ അവകാശങ്ങളെ കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണം. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാലു പതിറ്റാണ്ടായി റിയാദില്‍ മത സാമൂഹിക രംഗത്ത് നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതാണെന്നു അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി.പി മുസ്തഫ എന്നിവരും സന്നിഹിതരായിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസയുടെ പഠന രീതി, കുട്ടികളെ സാമൂഹികമായി ബോധവല്‍ക്കരിക്കുന്ന പാഠ്യേതര പദ്ധതികള്‍, സ്മാര്‍ട്ട് റൂം ക്ലാസ് സംവിധാനം, പതിറ്റാണ്ടുകളുടെ പരിചയം എന്നിവ റിയാദിലെ മലയാളികള്‍ക്ക് സഹായകമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഫര്‍ഹാന്‍ കാരക്കുന്ന് ആമുഖവും, ബാസില്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു.

കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് സിലബസില്‍ സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് ബത്ഹ റിയാദ് സലഫി മദ്‌റസ പ്രവര്‍ത്തിക്കുന്നത്. കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയും, ടീനേജ് കുട്ടികള്‍ക്ക് പ്രത്യേക കോഴ്‌സും സംഘടിപ്പിക്കുന്നു. അഡ്മിഷന് 0550524242, 0556113971, 0562508011 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു മദ്‌റസ ഭാരവാഹികള്‍ അറിയിച്ചു. അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, ഇഖ്ബാല്‍ വേങ്ങര, ഫസല്‍, സിഗബത്തുള്ള, മുജീബ് ഇരുമ്പുഴി, മുഹമ്മദ് നാജില്‍, മുജീബ് ഒതായി, വാജിദ് ചെറുമുക്ക്, വാജിദ് പുളിക്കല്‍, റുക്‌സാന, റജീന, റസീന, റംല, സില്‍സില, നസ്‌റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top