
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ളിയു.എം.എഫ്) റിയാദ് കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിന്‍യാമിന്‍ ബില്‍റു (പ്രസിഡന്റ്), റിയാസ് വണ്ടൂര്‍ (സെക്രട്ടറി), സാനു മാവേലിക്കര (ട്രഷറര്‍), ബഷീര്‍ കരോളം (രക്ഷാധികാരി), അഞ്ജു അനി (കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഷംനാദ് കുളത്തുപുഴ, റിസ്‌വാന ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), സനീഷ് നസീര്‍, സൗമ്യ തോമസ് (ജോയിന്‍ സെക്രട്ടറിമാര്‍), ബിനു. സി. എസ് (ജോയിന്‍ ട്രഷറര്‍), ആതിര അജയ് (ജോയിന്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തെരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലെ കോര്‍ഡിനേറ്റര്‍മാരായി ഇല്യാസ് കാസര്‍ഗോസ് (ജീവകാരുണ്യം), മജീദ് പൂളക്കാടി(പ്രവാസി വെല്‍ഫെയര്‍), സബ്രീന്‍ ഷംനാസ് (ഇവന്റ്), ജയിംസ് മാത്യൂസ് (ബിസിനസ് ഫോറം), അജയ് രാമചന്ദ്രന്‍ (മെമ്പര്‍ഷിപ്പ്), ഷാഹിന തിയ്യാട്ടില്‍ (എജ്യുകേഷന്‍), ഡോ. രാഹുല്‍ രവീന്ദ്രന്‍(മീഡിയ), അഞ്ജു ആനന്ദ് (ഹെല്‍ത്ത്) സഫീര്‍ അലി (ഐ.ടി), സിബിന്‍ കെ. ജോണ്‍ (സ്‌പോര്‍ട്‌സ്), ജോസ് ആന്റണി തറയില്‍ (പി.ആര്‍.ഒ)എന്നിവരെയും തെരഞ്ഞെടുത്തു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നൗഷാദ് ആലുവ, ഉപദേശക സമിതി അംഗം ശിഹാബ് കൊട്ടുക്കാട്, സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, വൈസ് പ്രസിഡന്റ് സുബി സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. ബിജു സ്‌കറിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബിന്‍യാമിന്‍ ബില്‍റു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വല്ലി ജോസ്, അന്‍സാര്‍ വര്‍ക്കല, സുബി സജിന്‍, ഷംനാദ് കുളത്തുപുഴ, ജയിംസ് മാത്യു, ഇബ്‌റാഹീം സുബ്ഹാന്‍, ഇല്ല്യാസ്, അഞ്ജു രാഹുല്‍, സലീന ജയിംസ്, നിസാര്‍ പള്ളികശേരി, എന്നിവര്‍ പ്രസംഗിച്ചു.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കൂട്ടായ്മയാണ് ഡബ്‌ളിയു.എം.എഫ്. റിയാദിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






