
റിയാദ്: മികച്ച വിജയത്തിന് മികച്ച ആശയവിനിമയ ശേഷി കൈവരിക്കണമെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍. ആശയവിനിമയത്തിന്റെ അടിസ്ഥാനം ശരീരഭാഷയാണ്. അതുകൊണ്ടുതന്നെ അതുസംബന്ധിച്ചു ശരിയായ അവബോധം കുട്ടികളില്‍ സൃഷ്ടിക്കണം. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് വിജയം അനായാസമാവുകയുളളൂവെന്നും അവര്‍ പറഞ്ഞു.

കുട്ടികളില്‍ ശരീര ഭാഷ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സെപ്തംബറില്‍ പ്രത്യേക പരിശീലന ക്ലാസ റിയാദില്‍ നടക്കും. ശരീര ഭാഷയുടെ പ്രാധാന്യം, ഓരോരുത്തരുടെയും ശരീര ഭാഷ എന്താണ് പറയുന്നത്, ശരീര ഭാഷയിലെ നെഗറ്റീവും പൊസിറ്റീവും, ശരീര ഭാഷയും ആത്മവിശ്വാസവും, ശരീര ഭാഷയിലെ ടെക്നിക്കുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചയും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തിയാണ് ക്ലാസ് രൂപകല്പന ചെയ്തിട്ടുളളത്. പങ്കെടുക്കാന്‍ താല്പര്യമുളളവര് 0552702895 നമ്പരില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






