റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടാലെന്റ് ആന്റ് ടീന്‍സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായിരുന്നു ക്യാമ്പ്. വ്യക്തിത്വ വികസനം, സര്‍ഗവാസനകള്‍ എന്നിവ പരിപോഷിപ്പിക്കുന്നത്തിനും ധാര്‍മിക മൂല്യങ്ങള്‍ പഠിക്കുന്നതിനും പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ടാലന്റ് ആന്റ് ടീന്‍സ് ക്ലബ്. നല്ല ശീലങ്ങള്‍ എന്ന വിഷയം സഹല്‍ ഹാദി അവതരിപ്പിച്ചു. ക്രാഫ്റ്റ ആന്റ് ഡ്രോയിങ്ങ് ജാസ്മിന്‍ റിയാസ് ക്ലാസ്സ് നയിച്ചു.
കോര്‍ഡിനേറ്റര്‍ സാജിദ് ഒതായി അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് തയ്യില്‍ ഉല്‍ഘാടനം ചെയ്തു. ഷാജഹാന്‍ ചളവറ, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ലബ് സെക്രട്ടറി മാസ്റ്റര്‍ ഹാനി ഹബീബ് സ്വാഗതവും മാസ്റ്റര്‍ ആഹില്‍ സി.പി നന്ദിയും പറഞ്ഞു. മാസ്റ്റര്‍ നൈഷിന്‍ നൗഫല്‍ ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.