മലപ്പുറം: സൗദി അറേബ്യയിലെ നാല് പ്രവിശ്യകളിലുള്ള ഒഐസിസി പ്രവര്‍ത്തകര്‍ പങ്കെടുത്ത നേതൃസംഗമം മലപ്പുറം ഡി സി സി ഓഫീസില്‍ നടന്നു. മുന്‍കാല ഒ ഐ സി സി നേതാക്കളും പങ്കെടുത്തു. ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ശങ്കര്‍ എളങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്‍ അഡ്വ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കെപിസിസി അംഗീകാരമുള്ള ഒഐസി സിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുമായി ഏകോപിപ്പിക്കും. ഇതിനായി ഡിസിസി രൂപരേഖ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എ പി കുഞ്ഞാലി ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് ബാബു ചാലിയാര്‍, യു എം ഹുസ്സൈന്‍ മലപ്പുറം, അബ്ദുല്ല വല്ലാഞ്ചിറ, ഹക്കീം പാറക്കല്‍, സക്കീര്‍ കണ്ണേത്ത്, പി പി ആലിപ്പു, അഷ്‌റഫ് പോരൂര്‍, അഷ്‌റഫ് അഞ്ചാലന്‍, സുബൈര്‍ വേങ്ങര, മജീദ് ചേരൂര്‍, സിദ്ദീഖ് കിഴിശേരി, മന്‍സൂര്‍ എടക്കര എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.